OpenAI

2026 ഒക്‌ടോബർ 26

Fanatics-ഉം OpenAI-യും ആരാധകരുടെ അനുഭവം എങ്ങനെ ലളിതമാക്കുന്നു

ശരത്കാല കായിക കലണ്ടറിനോട് അനുബന്ധിച്ച്, ഓൺലൈൻ വാണിജ്യത്തിനായി പുതിയ “Shop the Look" ഫീച്ചർ പുറത്തിറക്കി.

സമമായ അകലത്തിൽ സുഷിരങ്ങളുള്ള കടും നേവി നീല ജേഴ്സി മെഷിന്റെ നടുവിലായി വെള്ള നിറത്തിലുള്ള Fanatics ലോഗോ.
കമ്പനിയുടെ വലിപ്പം: Enterprise
മേഖല: നോർത്ത് അമേരിക്ക
ഇൻഡസ്ട്രി: റീട്ടെയിൽ
ഉൽപ്പന്നങ്ങൾ: ChatGPT, കോഡെക്സ്

ഇടപെടൽ

10%

മുൻപത്തെ Shop the Look അനുഭവത്തേക്കാൾ ഉയർന്ന ഉപഭോക്തൃ ഇടപെടൽ.

പരിശോധനാ വ്യാപ്തി

~30,000

ശുപാർശാ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുള്ള MLB ഉൽപ്പന്നങ്ങൾ.

ടെസ്റ്റിംഗ് വേഗത

<24 മണിക്കൂർ

ആദ്യത്തെ 50 ഉൽപ്പന്നങ്ങൾ പരിശോധിക്കുന്നതിനായി.

ആരാധകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി Fanatics-ഉം OpenAI-യും സഹകരിച്ച് പ്രവർത്തിക്കുന്നു. ഈ സഹകരണത്തിൻ്റെ ഭാഗമായി, Open Al സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന Shop the Look-ൻ്റെ പുതിയ പതിപ്പ് Fanatics അവതരിപ്പിക്കുന്നു. മത്സരദിവസത്തെ വസ്ത്രധാരണം പൂർണമാക്കാൻ ആരാധകരെ സഹായിക്കുന്നതിനായി, പരസ്പരം യോജിക്കുന്ന ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാൻ ഈ ഫീച്ചർ Al മോഡലുകൾ ഉപയോഗിക്കുന്നു.

ആഗോള ഡിജിറ്റൽ സ്പോർട്സ് പ്ലാറ്റ്‌ഫോമായ Fanatics,തങ്ങളുടെ Fanatics Corporate, വാണിജ്യം, ശേഖരണ വസ്തുക്കൾ, വാതുവെപ്പ്, ഗെയിമിംഗ് എന്നീ മേഖലകളിലുടനീളം ChatGPT ജോലിയും Codex-ഉം ഉപയോഗിക്കുന്നു.

നേവി നിറത്തിലുള്ള ജേഴ്സി മെഷിൻ്റെ പശ്ചാത്തലത്തിൽ, ഇടതുവശത്തെ മൊബൈൽ ഉപകരണത്തിൽ Shohei Ohtani Dodgers ജേഴ്സിയുടെ ഉൽപ്പന്ന പേജും വലതുവശത്തെ മൊബൈൽ ഉപകരണത്തിൽ Fanatics-ന്റെ Shop the Look ഉൽപ്പന്ന ശുപാർശകളും കാണിക്കുന്നു.

ആരാധകർക്ക് അവരുടെ വസ്ത്രധാരണം പൂർത്തിയാക്കാൻ സഹായിക്കുന്നു

Fanatics.com ഉൾപ്പെടെ Fanatics നെറ്റ്‌വർക്കിലെ നിരവധി വെബ്സൈറ്റുകളിലും അതുപോലെ തന്നെ NFL, NBA, MLB, NHL എന്നിവയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകളിലും Shop the Look ഇപ്പോൾ ലഭ്യമാണ്. ഇതിലൂടെ, ആരാധകർക്ക് തങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങളുമായി യോജിക്കുന്ന ഉൽപ്പന്നങ്ങൾ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താനാകും. ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സിക്കായി തിരയുമ്പോൾ, Shop the Look ഉൽപ്പന്ന പേജിൽ അതിനോട് യോജിക്കുന്ന വസ്ത്രങ്ങളുടെ കോമ്പിനേഷനുകൾ നിർദേശിക്കുന്നു. ആരാധകരുടെ ടീമിനും അവർ ആഗ്രഹിക്കുന്ന ശൈലിക്കും യോജിച്ച, സ്റ്റോക്കിൽ ലഭ്യമായ ഉൽപ്പന്നങ്ങളാണ് ഈ നിർദേശങ്ങളിൽ ഉൾപ്പെടുത്തുന്നത്.

നേവി നിറത്തിലുള്ള ജേഴ്സി മെഷ് പശ്ചാത്തലത്തിൽ, Florida Panthers, Notre Dame എന്നിവയുടെ Shop the Look ഉൽപ്പന്ന ശുപാർശകൾ രണ്ട് മൊബൈൽ ഉപകരണങ്ങളിൽ വശങ്ങളിലായി കാണിച്ചിരിക്കുന്നു.

കൂടുതൽ വ്യക്തത വരുത്തിയ ഉൽപ്പന്ന വിവരങ്ങൾ, ടീം വിവരങ്ങൾ, ലഭ്യമായ സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് OpenAI മോഡലുകൾ ഈ ശുപാർശകൾ തയ്യാറാക്കുന്നത്. Fanatics-ന്റെ മർച്ചൻഡൈസിംഗ് നിയമങ്ങൾ നിർദ്ദേശിക്കപ്പെടുന്ന വസ്ത്രങ്ങൾ പരസ്പരം യോജിക്കുന്നതും പ്രസക്തവുമാണെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ഉൽപ്പന്ന കാറ്റലോഗുകളിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ലുക്കുകൾ ദിവസേന പുതുക്കുന്നു.

24 മണിക്കൂറിനുള്ളിൽ ആദ്യത്തെ 50 ലുക്കുകൾ നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നു

Codex ഉപയോഗിച്ച്, OpenAI-യും Fanatics-ന്റെ എഞ്ചിനീയറിംഗ് ടീമും ചേർന്ന് ഉൽപ്പന്നങ്ങളുടെയും കാറ്റലോഗുകളുടെയും വിവരങ്ങൾ സമ്പുഷ്ടമാക്കാനും പരസ്പരം അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്താനും ശുപാർശകൾ വിലയിരുത്താനും ഓരോ ഉൽപ്പന്നത്തിനും അനുയോജ്യമായ ലുക്കുകൾ സൃഷ്ടിക്കാനും സഹായിക്കുന്ന കസ്റ്റം ശുപാർശാ ടൂളുകൾ വേഗത്തിൽ വികസിപ്പിച്ചു.

50 ഉൽപ്പന്നങ്ങളിൽ പുതിയ സമീപനം പരീക്ഷിച്ച് പൂർത്തിയാക്കാൻ ഒരു ദിവസത്തിൽ താഴെ മാത്രമേ എടുത്തുള്ളൂ. Fanatics ലുക്കുകൾ അവലോകനം ചെയ്യുകയും നിർമ്മാതാക്കൾക്ക് തന്നെ നേരിട്ട് അഭിപ്രായം നൽകുകയും ചെയ്തു. രണ്ട് ദിവസത്തെ ആവർത്തിച്ചുള്ള പരിഷ്കരണങ്ങൾക്കുശേഷം, അതേ ആഴ്ചയിൽ തന്നെ കമ്പനി ഏറ്റവും കുറഞ്ഞ പ്രവർത്തനക്ഷമമായ ഉൽപ്പന്നത്തിന് അംഗീകാരം നൽകി. പുതിയ Shop the Look അനുഭവം തങ്ങളുടെ പ്രൊഡക്ഷൻ പരിതസ്ഥിതിയിൽ നടപ്പിലാക്കാനും ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിലേക്ക് ഈ സമീപനം വ്യാപിപ്പിക്കാനും Fanatics-നെ സഹായിക്കുന്ന പരിഹാരം രൂപകൽപ്പന ചെയ്യുന്നതിൽ OpenAI സഹായിച്ചു.

ഏകദേശം 30,000 MLB ഉൽപ്പന്നങ്ങളിൽ ഈ ശുപാർശകൾ പരീക്ഷിച്ചതിന് ശേഷം, OpenAI അടിസ്ഥാനമാക്കിയുള്ള Shop the Look അനുഭവം, മുമ്പത്തേക്കാൾ 10% ഉയർന്ന ഉപഭോക്തൃ ഇടപെടൽ കൈവരിച്ചു.

പുതിയ കാലഘട്ടത്തിലെ ജോലിയുടെ ഭാഗമാകൂ

ലോകമെമ്പാടുമുള്ള 10 ലക്ഷത്തിലധികം ബിസിനസുകൾ OpenAI ഉപയോഗിച്ച് അർത്ഥവത്തായ ഫലങ്ങൾ കൈവരിക്കുന്നു.