OpenAI

Updated: 2026 ഒക്‌ടോബർ 13

OpenAI Merchant Feed സേവന നിബന്ധനകൾ

ഈ OpenAI Merchant Feed സേവന നിബന്ധനകൾ (“നിബന്ധനകൾ”) OpenAI OpCo, LLC-യും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും (ഒരുമിച്ച്, “OpenAI”) ഈ നിബന്ധനകൾ സമ്മതിക്കുന്ന സ്ഥാപനവും (“വ്യാപാരി”) തമ്മിൽ ഉണ്ടാക്കുന്ന ഒരു കരാറാണ്. വ്യാപാരി നൽകുന്ന വിവരങ്ങൾ OpenAI-യുമായി പങ്കുവെക്കുന്നതും ആ വിവരങ്ങൾ OpenAI അവരുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നതും ഈ വ്യവസ്ഥകൾക്ക് വിധേയമാണ്. ഈ വ്യവസ്ഥകൾ അംഗീകരിക്കുന്നതിനും വ്യാപാരിയെ നിയമപരമായി ഇതിന് കീഴിൽ കൊണ്ടുവരുന്നതിനും നിങ്ങൾക്ക് നിയമപരമായ യോഗ്യതയും അധികാരവും ഉണ്ടെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

1. ഡെലിവറി.

വ്യാപാരിക്ക് (നേരിട്ടോ അല്ലെങ്കിൽ സ്വന്തം ഏജന്റ്(മാർ) മുഖേനയോ) ഫീഡുകൾ ഉൾപ്പെടെയുള്ള അംഗീകൃത മാർഗ്ഗങ്ങളിലൂടെ ഉൽപ്പന്ന വിവരങ്ങൾ (“വ്യാപാരി നൽകിയ വിവരങ്ങൾ”) OpenAI-യ്ക്ക് സമർപ്പിക്കാവുന്നതാണ്. സമർപ്പണവുമായി ബന്ധപ്പെട്ട് പ്രസ്തുത ഏജന്റിന്റെ ഏതൊരു പ്രവർത്തനത്തിനും വീഴ്ചയ്ക്കും വ്യാപാരി ഉത്തരവാദിയായിരിക്കും. https://developers.openai.com/commerce/specs/feed⁠(പുതിയ വിൻഡോയിൽ തുറക്കുന്നു) എന്ന ലിങ്കിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങളും സവിശേഷതകളും കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ വ്യാപാരി നൽകുന്ന വിവരങ്ങൾ സമർപ്പിക്കുകയുള്ളൂ എന്ന് വ്യാപാരി ഇതിനാൽ സമ്മതിക്കുന്നു (OpenAI കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്തേക്കാവുന്ന പ്രകാരം) (“Product Feed Spec”). വ്യാപാരിയുടെ അനുബന്ധ സ്ഥാപനങ്ങൾക്ക് ഈ നിബന്ധനകൾക്ക് കീഴിൽ ഉൽപ്പന്ന വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്, അത്തരം ഉൽപ്പന്ന വിവരങ്ങൾ "വ്യാപാരി നൽകിയ വിവരങ്ങൾ" ആയി കണക്കാക്കപ്പെടും. അത്തരം വ്യാപാരി നൽകിയ വിവരങ്ങൾക്കും ഈ നിബന്ധനകളുമായി ബന്ധപ്പെട്ട് വ്യാപാരിയുടെ അനുബന്ധ സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും വീഴ്ചകൾക്കും വ്യാപാരി ഉത്തരവാദിയായിരിക്കും.

2. നയങ്ങൾ

  • OpenAI-യ്ക്ക് സമർപ്പിക്കുന്ന വ്യാപാരി നൽകുന്ന വിവരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം വ്യാപാരിക്കായിരിക്കും.

  • വ്യാപാരി നൽകുന്ന വിവരങ്ങൾ /policies/commerce-policies/⁠ എന്നതിലുള്ള (i) OpenAI-യുടെ നിരോധിത ഉൽപ്പന്ന നയങ്ങളും കൂടാതെ OpenAI കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയേക്കാവുന്നതും വ്യാപാരിക്ക് ലഭ്യമാക്കിയിട്ടുള്ളതുമായ മറ്റ് എല്ലാ നയങ്ങളും (ഇവയെ പൊതുവായി “നയങ്ങൾ” എന്ന് വിളിക്കുന്നു), (ii) ഈ വ്യവസ്ഥകളും, (iii) ബാധകമായ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് വ്യാപാരി ഉറപ്പാക്കേണ്ടതാണ്.

  • വ്യാപാരി നൽകുന്ന വിവരങ്ങളിൽ (Exhibit A-യിൽ നിർവ്വചിച്ചിട്ടുള്ള പ്രകാരം) വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഇരു കക്ഷികളും പ്രസ്തുത വിവരങ്ങളുമായി ബന്ധപ്പെട്ട് Ehibit A-യിലെ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ്.

3. വ്യാപാരി നൽകുന്ന വിവരങ്ങൾ

  • വ്യാപാരി നൽകുന്ന വിവരങ്ങൾ ഉപയോഗിക്കുന്നതിനായുള്ള ലോകമെമ്പാടും ബാധകമായതും റോയൽറ്റിയില്ലാത്തതുമായ ലൈസൻസ് ഇതിനാൽ OpenAI-യ്ക്കും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങൾക്കും നൽകുന്നു. ഉപയോക്താക്കൾക്ക് വ്യാപാരി നൽകുന്ന ഉൽപ്പന്നങ്ങൾ കാണിച്ചുകൊടുക്കുന്നതിനും നിർദ്ദേശിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും വേണ്ടി OpenAI-യുടെയോ അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെയോ ഉൽപ്പന്നങ്ങളും സേവനങ്ങളുമായി ("OpenAI സേവനങ്ങൾ") ബന്ധപ്പെടുത്തി വ്യാപാരി നൽകുന്ന വിവരങ്ങൾ പുനർനിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും പരസ്യമായി അവതരിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ലൈസൻസ് (ബൗദ്ധിക സ്വത്തവകാശങ്ങളാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളതും അത്തരം ലൈസൻസ് ആവശ്യമുള്ളതുമായ പരിധി വരെ മാത്രം) അനുവദിക്കുന്നത്. 

  • കൂടാതെ, ഒരു സെർച്ച് ഇൻഡെക്സ് തയ്യാറാക്കുന്നതിനും OpenAI സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി OpenAI-യ്ക്കും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങൾക്കും വ്യാപാരി നൽകുന്ന വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

  • കരാർ കാലയളവിൽ, വ്യാപാരി (എ) OpenAI-യുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും വെബ് ക്രാളറുകൾ ക്രാളിംഗ് നടത്തുന്നത് തടയുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യില്ലെന്നും, വ്യാപാരിയുടെയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയോ വെബ്‌സൈറ്റിലെ(കളിലെ) robots.txt ഫയലുകൾ വഴിയോ മെഷീന് വായിക്കാവുന്ന മറ്റ് ടാഗുകളോ നിർദ്ദേശങ്ങളോ വഴിയോ അങ്ങനെ ചെയ്യാൻ അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയോ അവരുടെ പേരിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ഏജന്റുമാരെയോ കരാറുകാരെയോ സേവന ദാതാക്കളെയോ അനുവദിക്കില്ലെന്നും; (ബി) OpenAI-യുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഏജന്റുമാർക്ക് വ്യാപാരിയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും യഥാക്രമമുള്ള വെബ്‌സൈറ്റ്(കൾ) സന്ദർശിക്കാനും അവയുമായി ഇടപഴകാനും അനുവദിക്കുമെന്നും, ഇതിൽ OpenAI-യുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഒപ്പിട്ട Web Bot Auth ട്രാഫിക്കിനെ അനുവദനീയ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഉൾപ്പെടുമെന്നും; കൂടാതെ (സി) വ്യാപാരിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും, OpenAI-യുമായോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട്, വ്യാപാരിയുടെയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയോ ഏതെങ്കിലും വെബ്‌സൈറ്റ്(കൾ), വ്യാപാരിയുടെ ഉള്ളടക്കം അല്ലെങ്കിൽ മറ്റ് ഉള്ളടക്കം, ഡാറ്റ, മെറ്റീരിയലുകൾ എന്നിവയുമായി ബന്ധപ്പെട്ട്, ടെക്സ്റ്റ്, ഡാറ്റ മൈനിംഗ് ഒഴിവാക്കൽ, ഒഴിവാക്കാനുള്ള അറിയിപ്പ്, അല്ലെങ്കിൽ സമാനമായ സംവിധാനങ്ങൾ എന്നിവ പ്രകാരമുള്ള യാതൊരു അവകാശവും വിനിയോഗിക്കുകയോ സംവരണം ചെയ്യുകയോ ചെയ്യില്ലെന്നും സമ്മതിക്കുന്നു (വ്യാപാരിയോ അതിന്റെ ഏതെങ്കിലും അനുബന്ധ സ്ഥാപനമോ അത്തരം അവകാശങ്ങൾ സംവരണം ചെയ്യുകയോ വിനിയോഗിക്കുകയോ ചെയ്താൽ, OpenAI-യുമായോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് അത്തരം അവകാശങ്ങൾക്ക് യാതൊരു പ്രാബല്യവും ഉണ്ടായിരിക്കില്ലെന്ന് വ്യാപാരി തനിക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും വേണ്ടി സമ്മതിക്കുന്നു).

  • ഈ നിബന്ധനകളുടെ പരിധിയിൽ, “അനുബന്ധ സ്ഥാപനം” എന്നത് ഒരു പാർട്ടിയെ നേരിട്ടോ പരോക്ഷമായോ നിയന്ത്രിക്കുന്ന, ആ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള, അല്ലെങ്കിൽ ആ പാർട്ടിയുമായി പൊതുവായ നിയന്ത്രണത്തിലുള്ള ഏതൊരു സ്ഥാപനത്തെയും സൂചിപ്പിക്കുന്നു. വ്യാപാരി നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് OpenAI-യ്ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും വേണ്ടി സേവനങ്ങൾ നിർവഹിക്കുന്നതിന് വിതരണക്കാരെയും കരാറുകാരെയും സേവന ദാതാക്കളെയും OpenAI-യും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഉപയോഗിച്ചേക്കാം. 

  • ഈ നിബന്ധനകളിൽ ഒരിടത്തും വ്യാപാരി നൽകുന്ന വിവരങ്ങൾ ഉപയോഗിക്കാനോ പ്രദർശിപ്പിക്കാനോ OpenAI-യെ നിർബന്ധിക്കുന്ന യാതൊന്നും തന്നെയില്ല. വ്യാപാരി നൽകുന്ന വിവരങ്ങൾ നീക്കം ചെയ്യുന്നതിനും പ്രദർശിപ്പിക്കാതിരിക്കുന്നതിനും OpenAI-യ്ക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാവുന്നതാണ്.

  • വ്യാപാരി നൽകുന്ന വിവരങ്ങൾ സമർപ്പിക്കുന്നതിലൂടെ, ആ വിവരങ്ങളുടെ ആധികാരികമായ ഉപയോഗവുമായി ബന്ധപ്പെടുത്തി ഉദാഹരണത്തിന്, ഓരോ വ്യാപാരിയുടെ ഉൽപ്പന്നവും അതാത് വ്യാപാരിയുടേതാണെന്ന് വ്യക്തമാക്കുന്നതിനായി വ്യാപാരിയുടെ പേര്, ബ്രാൻഡ്, ലോഗോകൾ, ട്രേഡ്‌മാർക്കുകൾ എന്നിവ ഉപയോഗിക്കാൻ വ്യാപാരി OpenAI-യ്ക്ക് അനുമതി നൽകുന്നു.

  • വ്യാപാരി നൽകിയ വിവരങ്ങൾ മറ്റാരുടെയെങ്കിലും ബൗദ്ധിക സ്വത്തവകാശത്തെ ബാധിക്കുന്നതാണെന്നോ വ്യാജ സാധാനങ്ങളെക്കുറിച്ചുള്ളതാണെന്നോ അതല്ലെങ്കിൽ മറ്റൊരാളുടെ സ്വകാര്യതയെയോ അവകാശങ്ങളെയോ ലംഘിക്കുന്നതാണെന്നോ OpenAI കണ്ടെത്തുകയും അത് വ്യാപാരിയെ അറിയിക്കുകയും ചെയ്താൽ, വ്യാപാരി നൽകുന്ന വിവരങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ ബാധ്യസ്ഥനാണ്. 

  • OpenAI ആവശ്യപ്പെടുന്ന പക്ഷം, വ്യാപാരി നൽകുന്ന വിവരങ്ങളും വ്യാപാരിയുടെ സ്വന്തം വെബ്സൈറ്റിലോ ആപ്പിലോ കാണിക്കുന്ന വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ, ഫോറമാറ്റിംഗിലെ വ്യത്യാസങ്ങൾ, വിട്ടുപോയ വിവരങ്ങൾ അല്ലെങ്കിൽ സാങ്കേതിക തകരാറുകൾ എന്നിവ കണ്ടെത്തി പരിഹരിക്കുന്നതിനായി വ്യാപാരി OpenAI-യുമായി സഹകരിച്ച് പ്രവർത്ഥിക്കേണ്ടതാണ്; കൂടാതെ OpenAI ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുകയും വേണം. വ്യാപാരി നൽകുന്ന വിവരങ്ങളുടെ ഗുണമേന്മയും സിസ്റ്റം അനുയോജ്യതയും ഉറപ്പുവരുത്തുന്നതിനായി വ്യാപാരി അനുയോജ്യമായ സാങ്കേതിക പിന്തുണയും വിദഗ്ധോപദേശവും ലഭ്യമാക്കേണ്ടതാണ്.

4. രഹസ്യാത്മകത

  • ഉപയോഗവും വെളിപ്പെടുത്തലും. സ്വീകർത്താവ്: (a) ഈ വ്യവസ്ഥകൾ പ്രകാരമുള്ള തന്റെ അവകാശങ്ങൾ വിനിയോഗിക്കാനും ബാധ്യതകൾ നിറവേറ്റാനും മാത്രമായി വിവരങ്ങൾ വെളിപ്പെടുത്തുന്ന കക്ഷിയുടെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കും; (b) വെളിപ്പെടുത്തുന്ന കക്ഷിയുടെ രഹസ്യ വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാൻ ന്യായമായ നടപടികൾ സ്വീകരിക്കും; കൂടാതെ (c) ഈ വ്യവസ്ഥകളിൽ വ്യക്തമായി അനുവദിച്ചിരിക്കുന്നതൊഴികെ, വെളിപ്പെടുത്തുന്ന കക്ഷിയുടെ രഹസ്യ വിവരങ്ങൾ യാതൊരു മൂന്നാം കക്ഷിക്കും വെളിപ്പെടുത്തുകയില്ല. “രഹസ്യ വിവരങ്ങൾ” എന്നാൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന കക്ഷി സ്വീകർത്താവിന് കൈമാറുന്ന ഏതെങ്കിലും ബിസിനസ്, സാങ്കേതിക അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ, മെറ്റീരിയലുകൾ, അല്ലെങ്കിൽ മറ്റ് വിഷയവസ്തുക്കൾ എന്നാണ് അർത്ഥമാക്കുന്നത്, അത്: (a) വെളിപ്പെടുത്തുന്ന സമയത്ത് തന്നെ രഹസ്യസ്വഭാവമുള്ളതാണെന്ന് അടയാളപ്പെടുത്തിയിട്ടുള്ളവയോ; അല്ലെങ്കിൽ (b) അന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അത് രഹസ്യവിവരമാണെന്ന് സ്വീകർത്താവ് ന്യായമായി മനസ്സിലാക്കേണ്ടതോ ആയിരിക്കണം. വ്യക്തതയ്ക്കായി, വ്യാപാരി നൽകുന്ന വിവരങ്ങൾ രഹസ്യ വിവരങ്ങളായി കണക്കാക്കപ്പെടുകയില്ല.

  • ഒഴിവാക്കലുകൾ. ഈ സെക്ഷൻ 4-ലെ ബാധ്യതകൾ താഴെ പറയുന്ന വിവരങ്ങൾക്ക് ബാധകമല്ല: (a) സ്വീകർത്താവിന്റെ പിഴവില്ലാതെ പൊതുജനങ്ങൾക്ക് പൊതുവേ ലഭ്യമായതോ ലഭ്യമാകുന്നതോ ആയവ; (b) വെളിപ്പെടുത്തുന്ന കക്ഷിയിൽ നിന്ന് ലഭിക്കുന്നതിന് മുമ്പ് സ്വീകർത്താവിന്റെ കൈവശമുണ്ടായിരുന്നവ അല്ലെങ്കിൽ സ്വീകർത്താവിന് അറിയാമായിരുന്നവ; (c) ഒരു മൂന്നാം കക്ഷി യാതൊരു നിയന്ത്രണവുമില്ലാതെ സ്വീകർത്താവിന് നിയമാനുസൃതമായി വെളിപ്പെടുത്തിയവ; അല്ലെങ്കിൽ (d) വെളിപ്പെടുത്തുന്ന കക്ഷിയുടെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കാതെ സ്വതന്ത്രമായി വികസിപ്പിച്ചവ. 

  • അനുവദനീയമായ വെളിപ്പെടുത്തൽ. സ്വീകർത്താവിന് രഹസ്യവിവരങ്ങൾ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, ജീവനക്കാർ, കരാറുകാർ, ഏജൻ്റുമാർ എന്നിവരോട് മാത്രമേ വെളിപ്പെടുത്താൻ പാടുള്ളൂ; അത്തരത്തിലുള്ളവർക്ക് ഈ വിവരങ്ങൾ അറിയേണ്ട ആവശ്യമുണ്ടായിരിക്കണം, കൂടാതെ ഈ വ്യവസ്ഥകളിൽ ഉള്ളതുപോലെ കുറഞ്ഞത് അത്രയെങ്കിലും കർശനമായ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനുള്ള ബാധ്യതകൾക്ക് അവർ നിയമപരമായി ബാധ്യസ്ഥരുമായിരിക്കണം. സ്വീകർത്താവിന്റെ ജീവനക്കാർ, കരാറുകാർ, ഏജൻ്റുകൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള ഈ സെക്ഷൻ 4-ന്റെ ഏത് ലംഘനത്തിനും സ്വീകർത്താവ് ഉത്തരവാദിയായിരിക്കും. ബാധകമായ നിയമമോ നിയമനടപടിയോ ആവശ്യപ്പെടുന്ന പരിധിവരെ സ്വീകർത്താവിന് രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താവുന്നതാണ്; നിയമപരമായി അനുവദനീയമായിടത്ത്, ആ വിവരങ്ങൾക്ക് സംരക്ഷണപരമായ പരിഗണന തേടുന്നതിനായി സ്വീകർത്താവ് വിവരങ്ങൾ വെളിപ്പെടുത്തുന്ന കക്ഷിക്ക് ന്യായമായ മുൻകൂർ അറിയിപ്പും സഹകരണവും നൽകുന്നതുമായിരിക്കും. 

  • പരിഹാരങ്ങൾ. ഈ നിബന്ധനകൾ ലംഘിച്ച് രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഗണ്യമായ ദോഷം ഉണ്ടാക്കുമെന്നും, അതിന് സാമ്പത്തിക നഷ്ടപരിഹാരം മാത്രം മതിയായ പരിഹാരമാകില്ലെന്നും സ്വീകർത്താവ് അംഗീകരിക്കുന്നു; അതിനാൽ, സ്വീകർത്താവിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഏതെങ്കിലും വെളിപ്പെടുത്തൽ ഉണ്ടായാൽ, നിയമപ്രകാരം ലഭ്യമായേക്കാവുന്ന മറ്റ് ഏതെങ്കിലും പരിഹാരങ്ങൾക്ക് പുറമെ ഉചിതമായ നീതിപൂർവ്വമായ പരിഹാരങ്ങൾ തേടാൻ വെളിപ്പെടുത്തുന്ന കക്ഷിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

5. വാറന്റികൾ

  • വ്യാപാരി താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുനൽകുന്നു: (i) ഈ നിബന്ധനകൾ അംഗീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും തങ്ങൾക്ക് പൂർണ്ണമായ അധികാരവും അവകാശവുമുണ്ട്; (ii) ഈ നിബന്ധനകൾക്ക് കീഴിലുള്ള തങ്ങളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിനിയോഗിക്കുമ്പോൾ ബാധകമായ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കും.

  • വ്യാപാരി ഇതിനാൽ ബോധിപ്പിക്കുകയും വാറൻ്റ് ചെയ്യുകയും ചെയ്യുന്നു:

    • ഇതിൽ പറഞ്ഞിരിക്കുന്ന പ്രകാരം വ്യാപാരി നൽകുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഭാഗം മൂന്ന് പ്രകാരമുള്ള ലൈസൻസുകളും അവകാശങ്ങളും കൈമാറുന്നതിനുമുള്ള പൂർണ്ണ അധികാരം കൈവശമുണ്ടെന്നും അത് നിലനിർത്തുമെന്നും;

    • നയങ്ങൾക്കോ നിയമങ്ങൾക്കോ പ്രൈവസി പോളിസികൾക്കോ വിരുദ്ധമായ വിവരങ്ങൾ തങ്ങൾ നൽകില്ലെന്ന് ഉറപ്പു നൽകുന്നു; കൂടാതെ മറ്റൊരാളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നതോ ഭീഷണി, പീഡനം, അപകീർത്തി, വഞ്ചന എന്നിവ നിറഞ്ഞതോ അല്ലെങ്കിൽ നിയമവിരുദ്ധമായ മറ്റ് ദ്രോഹങ്ങൾ ചെയ്യുന്നതോ ആയ യാതൊരു ഉള്ളടക്കവും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും;

    • ഈ നിബന്ധനകൾക്ക് വിധേയമായി വ്യാപാരി നൽകുന്ന വിവരങ്ങൾ OpenAI-യ്ക്കും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നത് ഡാറ്റാ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടെയുള്ള നിയമങ്ങൾക്ക് അനുസൃതമായിട്ട് ആയിരക്കും; 

    • വ്യാപാരി നൽകുന്ന വിവരങ്ങളിൽ പരാമർശിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾക്ക് ബാധകമായ എല്ലാ മുന്നറിയിപ്പുകളും ഡിസ്ക്ലൈമറുകളും മറ്റ് ലേബലുകളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന്,

    • വ്യാപാരി നൽകുന്ന വിവരങ്ങളിൽ പരാമർശിച്ചിട്ടുള്ള എല്ലാ ഉൽപ്പന്നങ്ങളും വ്യാജമല്ലാത്തതും വിൽപ്പനയ്ക്കായി നിയമപരമായി ലഭ്യമാക്കിയിട്ടുള്ളതും അവ വിപണനം നടത്തുന്ന പ്രദേശങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായതുമാണ്;

    • വ്യാപാരി നൽകുന്ന വിവരങ്ങൾ (ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വിവരങ്ങൾ ഉൾപ്പെടെ) പൂർണ്ണവും കൃത്യവുമാണ്, കൂടാതെ ഇവയിൽ മാറ്റങ്ങൾ വരുന്ന മുറയ്ക്ക് എപ്പോഴും കൃത്യമായ വിവരങ്ങൾ തന്നെ നിലനിർത്തുമെന്ന് ഉറപ്പു നൽകുന്നു; കൂടാതെ

    • മാധ്യമങ്ങളിൽ പരസ്യമായി ലഭ്യമായ വ്യക്തിഗത വിവരങ്ങൾ ഒഴികെ, വ്യക്തികളുടെ യാതൊരുവിധ സ്വകാര്യ വിവരങ്ങളോ ബയോമെട്രിക് വിവരങ്ങളോ അല്ലെങ്കിൽ ഡാറ്റാ സംരക്ഷണ നിയമങ്ങൾക്ക് വിധേയമായ വിവരങ്ങളോ വ്യാപാരി നൽകുന്ന വിവരങ്ങളിൽ അടങ്ങിയിട്ടില്ല.

  • ഈ നിബന്ധനകളിൽ കൃത്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒഴികെ, ഇതിലെ വ്യവസ്ഥകളെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ മറ്റ് യാതൊരു ഉറപ്പുകളും ഒരു കക്ഷിയും നൽകുന്നില്ല (മാത്രമല്ല അത്തരം ബാധ്യതകൾ ഇരുപക്ഷവും പൂർണ്ണമായി നിരസിക്കുന്നു), കൂടാതെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചോ അവ ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് അനുയോജ്യമാണെന്നതിനെക്കുറിച്ചോ ഉള്ള പരോക്ഷമായ ഉറപ്പുകളും, മുൻകാല വ്യാപാര രീതികളിൽ നിന്ന് ഉണ്ടാകാനിടയുള്ള മറ്റ് യാതൊരു ഉത്തരവാദിത്തങ്ങളും ഇതിൻ്റെ പരിധിയിൽ വരില്ല.

6. ബാധ്യതാ പരിധി

  • പരോക്ഷ ബാധ്യതകളുടെ പരിധി. നിയമം അനുവദിക്കുന്ന പരമാവധി പരിധിവരെ, (a) കടുത്ത അശ്രദ്ധ/മനപ്പൂർവ്വമായ ദുഷ്പ്രവർത്തനം, (b) നഷ്ടോത്തരവാദിത്ത ബാധ്യതകൾ, അല്ലെങ്കിൽ (c) രഹസ്യാത്മകതാ ബാധ്യതകൾ ഒഴികെ, ഇരു കക്ഷികളും പരോക്ഷ, ആകസ്മിക, പ്രത്യേക, അനന്തരഫലമായ, അല്ലെങ്കിൽ ശിക്ഷാർഹമായ സാമ്പത്തിക നഷ്ടപരിഹാരങ്ങൾക്ക് (നഷ്ടപ്പെട്ട ലാഭം ഉൾപ്പെടെ) ഉത്തരവാദികളായിരിക്കുന്നതല്ല; അത്തരം നഷ്ടങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്നവ ആയിരുന്നെങ്കിൽ പോലും.

  • ബാധ്യതാ പരിധി. നിയമപ്രകാരം അനുവദനീയമായ പരമാവധി പരിധി വരെ, OpenAI നൽകേണ്ടിവരുന്ന പരമാവധി നഷ്ടപരിഹാര തുക $1,000-ൽ (ഏകദേശം ₹82,000) കൂടുകയില്ല.

7. നഷ്ടപരിഹാരം

  • വ്യാപാരി നൽകിയ വിവരങ്ങൾ കാരണമായോ, വ്യാപാരി ഈ കരാറിലെ നിബന്ധനകൾ തെറ്റിച്ചതുകൊണ്ടോ മൂന്നാമതൊരു കക്ഷി OpenAI-യ്ക്ക് എതിരെയോ അതിൻ്റെ അനുബന്ധസ്ഥാപനങ്ങൾക്ക് എതിരെയോ (അല്ലെങ്കിൽ അതിൻ്റെ ജീവനക്കാർ, ഉദ്യോഗസ്ഥർ, ഡയറക്ടർമാർ എന്നിവർക്കെതിരെ) എന്തെങ്കിലും പരാതിയോ കേസോ (“മൂന്നാം കക്ഷി ക്ലെയിം”) ഫയൽ ചെയ്താൽ, അതുവഴിയുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും സാമ്പത്തിക ബാധ്യതകളും (ന്യായമായ കോടതി ചിലവുകൾ ഉൾപ്പെടെ) വ്യാപാരി തന്നെ വഹിക്കേണ്ടതാണ്. 

  • OpenAI പ്രോംപ്റ്റ് രേഖാമൂലമുള്ള അറിയിപ്പ് നൽകുകയും, നഷ്ടപരിഹാരം തേടുമ്പോൾ യുക്തിസഹമായ സഹകരണം നൽകുകയും, പ്രതിരോധം/തീർപ്പാക്കൽ എന്നിവയിൽ നിങ്ങൾക്ക് ഏക നിയന്ത്രണം അനുവദിക്കുകയും ചെയ്യും (പതിവ് അനുസരിച്ചുള്ള സമ്മതപരിധികൾക്ക് വിധേയമായി), എന്നാൽ OpenAI-യ്ക്ക് സ്വന്തം ചെലവിൽ സ്വന്തം പ്രതിരോധത്തിൽ പങ്കെടുക്കാൻ കഴിയും.

8. അവസാനിപ്പിക്കൽ

ഏതെങ്കിലും കാരണത്താലോ കാരണമൊന്നുമില്ലാതെയോ, ഏതൊരു കക്ഷിക്കും മറ്റേ കക്ഷിക്ക് 30 ദിവസത്തെ മുൻകൂർ രേഖാമൂലമുള്ള നോട്ടീസ് നൽകി ഈ നിബന്ധനകൾ റദ്ദാക്കാവുന്നതാണ്. വ്യാപാരി നൽകുന്ന വിവരങ്ങൾ OpenAI-ക്ക് കൈമാറുന്ന പ്രക്രിയ എപ്പോൾ വേണമെങ്കിലും വ്യാപാരിക്ക് നിർത്തലാക്കാവുന്നതാണ്. ഈ നിബന്ധനകൾ റദ്ദാക്കുന്നതോ ഈ നിബന്ധനകളിലെ മറ്റേതെങ്കിലും വ്യവസ്ഥയോ ഏതെങ്കിലും OpenAI സേവനം മാറ്റാനോ ഇല്ലാതാക്കാനോ നൽകുന്നത് നിർത്താനോ OpenAI-യെയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയോ നിർബന്ധിക്കുന്നില്ല (കൂടാതെ, മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് കക്ഷിക്ക് ലഭ്യമായേക്കാവുന്ന തുല്യമായ പരിഹാരങ്ങൾക്കോ അല്ലെങ്കിൽ താൽക്കാലിക സ്റ്റേ ഉത്തരവുകൾക്കോ വേണ്ടി OpenAI-യ്ക്ക് എതിരെയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്ക് എതിരെയോ യാതൊരുവിധ അവകാശവാദങ്ങളും ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ഇല്ല എന്ന് വ്യാപാരി ഇതിനാൽ സമ്മതിക്കുകയും അത്തരം അവകാശങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നു).

9. ഉപരോധങ്ങൾ, കയറ്റുമതി നിയന്ത്രണങ്ങൾ, അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങൾ പാലിക്കൽ

ഈ നിബന്ധനകൾക്കനുസൃതമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും വ്യാപാരിയും അവരുടെ ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥർ, ഡയറക്ടർമാർ, ജീവനക്കാർ, അനുബന്ധ സ്ഥാപനങ്ങൾ കൂടാതെ/അല്ലെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റേതൊരു വ്യക്തിയും ഇനി പറയുന്നവ പാലിക്കാൻ ബാധ്യസ്ഥരാണ്: (ഈ നിബന്ധനകൾക്ക് കീഴിലുള്ള തങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യു.എസ് ട്രഷറി ഡിപ്പാർട്ട്മെൻ്റിൻ്റെ office ഓഫ് Foreign Asset Controls ("OFAC"), യു.എസ് കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ Bureau of Industry and Security ("BIS")), എന്നിവർ നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഉൾപ്പെടെ, EU, UK, UN എന്നിവയുടെ നിയമങ്ങളും ചട്ടങ്ങളും പ്രമേയങ്ങളും ഉൾപ്പെടുന്ന ബാധകമായ എല്ലാ അന്താരാഷ്ട്ര വ്യാപാര, സാമ്പത്തിക ഉപരോധ, കയറ്റുമതി നിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും ("അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ") പൂർണ്ണമായും പാലിക്കേണ്ടതാണ്. വ്യാപരിയോ അവരുടെ മാതൃ കമ്പനികളോ ഉപസ്ഥാപനങ്ങളോ ഇനി പറയുന്ന വിഭാഗങ്ങളിൽ പ്പെടുന്നില്ല എന്ന് ഉറപ്പു നൽകുന്നു: (1) യുണൈറ്റഡ് സ്റ്റേറ്റ്സ്, EU, UK, അല്ലെങ്കിൽ UN എന്നിവർ തയ്യാറാക്കിയിട്ടുള്ള ഉപരോധിക്കപ്പെട്ട കക്ഷികളുടെയോ കയറ്റുമതി നിയന്ത്രണമുള്ള കക്ഷികളുടെയോ പട്ടികയില് ("വിലക്കുള്ള കക്ഷികളുടെ പട്ടിക"; ഇതിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെ "വിലക്കുള്ള കക്ഷി" എന്ന് വിളിക്കുന്നു) ഉൾപ്പെട്ടിട്ടുള്ളവരല്ല. (2) അങ്ങനെയുള്ള ഒരു വിലക്കുള്ള കക്ഷിയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളവരല്ല. (3) ക്യൂബ, ഇറാൻ, ഉത്തര കൊറിയ, യുക്രെയ്നിലെ ക്രിമിയ പ്രദേശം, അല്ലെങ്കിൽ ഡൊണേറ്റ്സ്ക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകൾ എന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങൾ (ഇവയോരോന്നും "ഉപരോധിക്കപ്പെട്ട അധികാര പരിധികൾ") എന്നിവടങ്ങളിൽ ഉള്ളതോ, അവിടുത്തെ താമസക്കാരോ അല്ലെങ്കിൽ അവിടുത്തെ നിയമപ്രകാരം രൂപീകരിക്കപ്പെട്ടതോ ആയ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വേണ്ടിയോ അവരുടെ നിയന്ത്രണത്തിലോ പ്രവർത്തിക്കുന്നവരല്ല. (4) വെനിസ്വേല ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളവരോ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരോ അല്ല. തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ, ഈ നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തിക്കുമ്പോൾ OpenAI അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ ലംഘിക്കാൻ ഇടയാക്കുന്ന യാതൊരു നടപടിയും വ്യാപാരിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പും വാഗ്ദാനവും നൽകുന്നു. ഈ വ്യവസ്ഥയിലെ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാൽ, നിയമപരമായി അനുവദനീയമായ പരിധിയിൽ നിന്നുകൊണ്ട് ആ വിവരം ഉടനടി OpenAI-യെ അറിയിക്കുന്നതുമായിരിക്കും.

10. വ്യവസ്ഥകളിലെ മാറ്റങ്ങൾ

OpenAI-യ്ക്ക് വ്യാപാരിയുടെ അവകാശങ്ങളെയോ ബാധ്യതകളെയോ കാര്യമായി ബാധിക്കാത്ത ചെറിയ ഭേദഗതികൾ മുൻകൂട്ടി അറിയിക്കാതെ തന്നെ ഏത് സമയത്തും ഈ വ്യവസ്ഥകളിൽ വരുത്താവുന്നതാണ്, എന്നാൽ വ്യാപാരിയുടെ അവകാശങ്ങളെയോ ബാധ്യതകളെയോ കാര്യമായി ബാധിക്കുന്ന എന്തെങ്കിലും ഭേദഗതികൾ വരുത്തുകയാണെങ്കിൽ OpenAI അതിന് മുൻകൂർ അറിയിപ്പ് നൽകുന്നതായിരിക്കും. ഈ നിബന്ധനകളിലെ ഭേദഗതികൾക്ക് മുൻകാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല, കൂടാതെ അവ പ്രസിദ്ധീകരിക്കുകയോ മറ്റുവിധത്തിൽ വ്യാപാരിക്ക് ലഭ്യമാക്കുകയോ ചെയ്ത് കുറഞ്ഞത് 15 ദിവസങ്ങൾക്ക് ശേഷമേ ശേഷമേ അവ പ്രാബല്യത്തിൽ വരികയുള്ളൂ. എന്നിരുന്നാലും, നിയമപരമായ കാരണങ്ങളാലോ അടിയന്തര ഘട്ടങ്ങളിലോ (തുടർന്നുകൊണ്ടിരിക്കുന്ന ദൂരപയോഗം തടയുന്നത് പോലുള്ളവ) വരുത്തുന്ന ഭേദഗതികൾ അറിയപ്പ് നൽകുന്ന നിമിഷം മുതൽ പ്രാബല്യത്തിൽ വരും.

11. ബാധകമായ നിയമം; തർക്കപരിഹാരം

നിയമനടപടികളിലേക്ക് കടക്കുന്നതിന് മുമ്പ്, ഓരോ കക്ഷിയും താഴെ പറയുന്ന ഭാഗം 12-ലെ നോട്ടീസ് നടപടികൾ വഴി പരസ്പരം ബന്ധപ്പെടുകയും തർക്കം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാൻ സമ്മതിക്കുന്നു. അത്തരം അറിയിപ്പ് ലഭിച്ച് മുപ്പത് ദിവസത്തിനകം തർക്കം പരിഹരിക്കപ്പെടാത്ത പക്ഷം, വ്യാപാരിക്കോ OpenAI-ക്കോ ഈ സെക്ഷൻ പ്രകാരം ഔദ്യോഗികമായ നിയമനടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. നിയമ വൈരുദ്ധ്യ വ്യവസ്ഥകളെ പരിഗണിക്കാതെ തന്നെ, ഈ വ്യവസ്ഥകൾ കാലിഫോർണിയ സംസ്ഥാനത്തെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതായിരിക്കും. ഈ വ്യവസ്ഥകളോ അവയുടെ ലംഘനങ്ങളോ ആയി ബന്ധപ്പെട്ടുണ്ടാകുന്നതും, അവയുടെ വ്യാഖ്യാനം, നിർവ്വഹണം അല്ലെങ്കിൽ റദ്ദാക്കൽ എന്നിവ ഉൾപ്പെടുന്നതുമായ എല്ലാത്തരം തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അവകാശവാദങ്ങളും (claims), കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ വെച്ച് ആർബിട്രേഷൻ വഴി അന്തിമമായി പരിഹരിക്കപ്പെടുന്നതായിരിക്കും. American Arbritration Association, JAMS അല്ലെങ്കിൽ അവയ്ക്ക് തുല്യമായ സ്ഥാപനങ്ങളുടെ വാണിജ്യ ആർബിട്രേഷൻ ചട്ടങ്ങൾക്ക് അനുസൃതമായി, പ്രസ്തുത ചട്ടങ്ങൾ പ്രകാരം നിയമിക്കപ്പെടുന്ന നിഷ്പക്ഷനും സ്വതന്ത്രനുമായ ഒരു വാണിജ്യ മധ്യസ്ഥനായിരിക്കും ഈ നടപടികൾ നിയന്ത്രിക്കുക. നടപടികൾ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. ആർബിട്രേഷൻ നടപടികളിൽ അനുകൂല വിധി ലഭിക്കുന്ന കക്ഷിക്ക്, കേസ് നടത്താൻ വേണ്ടി വന്ന ന്യായമായ ചെലവുകൾ (വക്കീൽ ഫീസ്, വിദഗ്ധ അഭിപ്രായം നൽകുന്ന സാക്ഷികളുടെ ഫീസ്, മറ്റ് ചെലവുകൾ എന്നിവയുൾപ്പെടെ) തിരികെ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. എല്ലാ അവകാശവാദങ്ങളും ഇരു കക്ഷികളും തങ്ങളുടെ വ്യക്തിപരമായ ശേഷിയിൽ മാത്രമേ ഉന്നയിക്കാവൂ എന്നും; അല്ലാതെ, വിഭാവനം ചെയ്യപ്പെടുന്ന ഏതെങ്കിലും ക്ലാസ്, ഏകീകൃത അല്ലെങ്കിൽ പ്രതിനിധ്യ നടപടിക്രമങ്ങളിൽ വാദികളായോ ക്ലാസ് അംഗങ്ങളായോ പങ്കെടുക്കില്ലെന്നും ഇരു കക്ഷികളും സമ്മതിക്കുന്നു. ഒന്നിലധികം വ്യക്തികളുടെ അവകാശവാദങ്ങൾ ഒരുമിച്ച് ചേർക്കാനോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിനിധ്യ അല്ലെങ്കിൽ ക്ലാസ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകാനോ ആർബിട്രേറ്റർക്ക് അധികാരമുണ്ടായിരിക്കുന്നതല്ല.

12. ഇതര വിവരങ്ങൾ

  • (എ) ഈ നിബന്ധനകൾ കക്ഷികൾ തമ്മിലുള്ള അന്തിമവും സമ്പൂർണ്ണവുമായ കരാറാകുന്നു, കൂടാതെ ഇത് ഈ വിഷയത്തിലുള്ള മുൻകാലങ്ങളിലെ അല്ലെങ്കിൽ നിലവിലുള്ള എല്ലാ കരാറുകൾക്കും പകരമുള്ളതാണ്. (ബി) ഈ നിബന്ധനകൾ മുഖേനയുള്ള ബന്ധത്തെക്കുറിച്ച് പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും വ്യാപാരിയെ വിലക്കിയിരിക്കുന്നു (നിയമപരമായ ആവശ്യങ്ങൾക്ക് OpenAI-യ്ക്ക് മുൻകൂർ നോട്ടീസ് നൽകി ചെയ്യാവുന്നതൊഴികെ). 

  • (c) ഭാഗം 10 പ്രകാരം OpenAI വരുത്തുന്ന മാറ്റങ്ങൾ അല്ലാതെ, ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ഭേദഗതി വരുത്തണമെങ്കിൽ, ഇരു കക്ഷികളും രേഖാമൂലമുള്ള സമ്മതം നൽകണം, കൂടാതെ അത് ഈ വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്നതാണെന്ന് അതിൽ വ്യക്തമായി പ്രസ്താവിച്ചിരിക്കുകയും വേണം. 

  • (ഡി) അറിയിപ്പുകൾ രേഖാമൂലം നൽകേണ്ടതാണ്, അവ ലഭിച്ചുവെന്ന് കത്ത് വഴിയോ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ സ്ഥിരീകരിക്കുന്ന സമയം മുതൽ നൽകിയതായി കണക്കാക്കും. OpenAI-യ്ക്കുള്ള അറിയിപ്പുകൾ contract-notices@openai.com എന്ന ഇമെയിൽ അഡ്രസ്സിലേക്ക് അയയ്ക്കേണ്ടതാണ്, ഒപ്പം അതിൻ്റെ ഒരു പകർപ്പ് താഴെ പറയുന്ന അഡ്രസ്സിലും അയയ്ക്കണം: 1455 3rd Street, San Francisco, CA 94158, Legal.  വ്യാപരിക്കുള്ള അറിയിപ്പുകൾ വ്യാപാരിയുടെ ലീഗൽ ഡിപ്പാർട്ട്മെൻ്റിലേക്കാണ് അയയ്ക്കേണ്ടത് (ലീഗൽ ഡിപ്പാർട്ട്മെൻ്റിൻ്റെ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, വ്യാപാരിയുടെ പ്രാഥമിക കോൺടാകറ്റിലുള്ള വ്യക്തിക്കോ അല്ലെങ്കിൽ നിലവിൽ ഫയലിലുള്ള മറ്റ് അഡ്രസ്സിലേക്കോ അയയ്ക്കാവുന്നതാണ്). 

  • (ഇ) ഈ നിബന്ധനകളിൽ ഒന്നിൽ ഇളവ് കൊടുത്തു എന്ന് കരുതി, (അതുപോലെയുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ) ബാക്കി നിബന്ധനകളിലും ആ ഇളവ് ബാധകമായിരിക്കും എന്ന് അർത്ഥമില്ല. ഏത് കക്ഷിയാണോ ഇളവ് നൽകുന്നത്, അവർ അത് എഴുതി ഒപ്പിട്ടു തരാത്തപക്ഷം ആ ഇളവിന് യാതൊരുവിധ നിയമസാധുതയും ഉണ്ടായിരിക്കുന്നതല്ല.

  • (എഫ്) ഈ കരാറിലെ ഏതെങ്കിലും ഒരു നിബന്ധന അസാധുവാണെന്ന് കണ്ടെത്തിയാൽ, പ്രസ്തുത നിബന്ധന കരാറിൽ നിന്നും നീക്കം ചെയ്യുന്നതാണ്, എന്നാൽ കരാറിലെ മറ്റ് നിബന്ധനകളുടെ സാധുതയെയോ പ്രാബല്യത്തെയോ അത് ബാധിക്കുന്നതല്ല. 

  • (ജി) മറ്റേ കക്ഷിയുടെ എഴുതി ഒപ്പിട്ട സമ്മതമില്ലാതെ ഈ കരാറിലെ അവകാശങ്ങളോ ഉത്തരവാദിത്തങ്ങളോ മറ്റൊരാൾക്ക് കൈമാറാൻ ഇരു കൂട്ടർക്കും അധികാരമില്ല. എന്നാൽ സ്വന്തം ഗ്രൂപ്പിലുള്ള അനുബന്ധസ്ഥാപനത്തിന് ഇത് കൈമാറാം, അതിന് താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമാണ്: (i) ഈ കരാറിലെ നിയമങ്ങൾ അനുസരിക്കാമെന്ന് കൈമാറ്റം വാങ്ങുന്ന കമ്പനി എഴുതി ഒപ്പിട്ട് നൽകണം, (ii) അവർ ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ കൈമാറ്റം ചെയ്ത കമ്പനി തന്നെ അതിന് ഉത്തരവാദിയായിരിക്കും, (iii) ഈ കൈമാറ്റത്തെക്കുറിച്ച് മറ്റേ കക്ഷിയെ എഴുതി അറിയിച്ചിരിക്കണം. ഒരു കോർപ്പറേറ്റ് പുനഃസംഘടന നടക്കുന്ന പക്ഷം, ഈ കരാർ പ്രകാരമുള്ള തൻ്റെ ഏതൊരു അവകാശവും ബാധ്യതയും മറ്റേ കക്ഷിയുടെ സമ്മതമോ അറിയിപ്പോ കൂടാതെ തന്നെ കൈമാറാൻ OpenAI-യ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. ഇതുകൂടാതെയുള്ള മറ്റേതൊരു കൈമാറ്റശ്രമവും നിയമപരമായി അസാധുവായിരിക്കും.  

  • (h) ഈ നിബന്ധനകൾക്ക് മൂന്നാം കക്ഷി ഗുണഭോക്താക്കളില്ല. ഈ നിബന്ധനകൾ വഴി ഇരു കൂട്ടരും തമ്മിൽ ഏജൻ്റ്-ഉടമ ബന്ധമോ ബിസിനസ്സ് പങ്കാളിത്തമോ കൂട്ടുകച്ചവടമോ അല്ലെങ്കിൽ തൊഴിലുടമ-ജീവനക്കാരൻ ബന്ധമോ ഉണ്ടാകുന്നില്ല. ഈ കരാർ വഴി ഇരു കൂട്ടരും ചേർന്ന് സംയുക്തമായി മറ്റേതെങ്കിലും വർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

  • (j) ഈ വ്യവസ്ഥകളുടെ കാലാവധി അവസാനിക്കുകയോ അവ റദ്ദാക്കപ്പെടുകയോ ചെയ്താലും, 3-9, 11-12 എന്നീ വകുപ്പുകൾ തുടർന്നും നിലനിൽക്കുന്നതായിരിക്കും.

Exhibit A: ഡാറ്റാ സംരക്ഷണം

“ഡാറ്റ സംരക്ഷണ നിയമ നിർമ്മാണം" എന്നാൽ കാലാകാലങ്ങളിൽ ബാധകമാകുന്ന പരിധി വരെ ഇനി പറയുന്ന നിയമങ്ങളെ അർത്ഥമാക്കുന്നു: (എ) Directive on Privacy and Electronic Communications (2002/58/EC) നടപ്പിലാക്കുന്ന ദേശീയ നിയമങ്ങൾ; (ബി) General Data Protection Regulation (2016/679), ഈ റെഗുലേഷന് കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള ഏതൊരു ദേശീയ നിയമവും; (സി) UK GDPR, Data Protection Act 2018, Privacy and Electronic Communications (EC Directive) Regulations 2003; (ഡി) ഈ വ്യവസ്ഥകൾക്ക് കീഴിൽ വരുന്ന വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സമാനമായ ദേശീയ അല്ലെങ്കിൽ സംസ്ഥാന സ്വകാര്യതാ നിയമങ്ങൾ.

“വ്യക്തിഗത വിവരങ്ങൾ” എന്നാൽ ഈ നിബന്ധനകൾക്ക് വിധേയമായി കൈകാര്യം ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിഗത വിവരത്തെയും അർത്ഥമാക്കുന്നു (ഡാറ്റാ സംരക്ഷണ നിയമനിർമ്മാണത്തിൽ ഈ പദത്തിന് നൽകിയിട്ടുള്ള അതേ നിർവ്വചനം ഇതിനും ബാധകമായിരിക്കും).

ഈ നിബന്ധനകളോടുള്ള ബന്ധത്തിൽ, “ഡാറ്റ കണ്ട്രോളർ”, “പ്രോസസ്സിംഗ്” എന്നീ പദങ്ങൾക്ക് ഡാറ്റാ സംരക്ഷണ നിയമ നിർമ്മാണത്തിൽ നൽകിയിട്ടുള്ള അതേ അർത്ഥമായിരിക്കും ഉണ്ടായിരിക്കുക. 

വ്യാപാരി നൽകുന്ന വിവരങ്ങളിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടേക്കാം എന്ന കാര്യം ഇരു കക്ഷികളും സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത്തരം വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും പരസ്പരം സ്വതന്ത്രരായ ഡാറ്റാ കൺട്രോളർമാരായിട്ടായിരിക്കും പ്രവർത്തിക്കുക (കൂട്ടായ കൺട്രോളർമാരായോ പൊതുവായ കൺട്രോളർമാരായോ അല്ല), കൂടാതെ ഈ നിബന്ധനകളിൽ പറഞ്ഞിട്ടുള്ള അവകാശങ്ങൾക്കും ബാധ്യതകൾക്കും അനുസൃതമായും വിവര സംരക്ഷണ നിയമനിർമ്മാണത്തിന് വിധേയമായും ഇരു കക്ഷികൾക്കും തങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കായി ഈ വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യാവുന്നതാണ്. വ്യാപാരി നൽകുന്ന വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള അത്തരം വ്യക്തിഗത വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമായി ലഭ്യമാക്കിയിട്ടുള്ളതാണെന്ന് കക്ഷികൾ ഇതിനാൽ അംഗീകരിക്കുന്നു.  

വ്യാപാരി നൽകുന്ന വിവരങ്ങളിൽ വ്യക്തിഗത ഡാറ്റ ഉണ്ടെങ്കിൽ, അതിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് OpenAI എപ്പോഴും ഇനി പറയുന്നവ ചെയ്യുന്നതായിരിക്കും: (i) വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവര സംരക്ഷണ നിയമനിർമ്മാണങ്ങളും ചട്ടങ്ങളും നിബന്ധനകളും പാലിക്കുക; (ii) വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുതാര്യമായ വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തുക; (iii) വിവര സംരക്ഷണ നിയമപ്രകാരമുള്ള അവകാശങ്ങൾക്കായി വ്യക്തികൾ നൽകുന്ന അപേക്ഷകളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

ബാധകമായ നിയമങ്ങളാൽ നിരോധിക്കപ്പെട്ടിട്ടില്ലാത്ത പക്ഷം, ഈ നിബന്ധനകൾക്ക് കീഴിൽ പ്രോസസ്സ് ചെയ്യുന്ന വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച് ഏതെങ്കിലും കക്ഷിക്ക് ഒരു റെഗുലേറ്ററിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ അന്വേഷണമോ പരാതിയോ ലഭിച്ചാൽ, അതിന് മറുപടി നൽകുന്നതിനായി മറ്റേ കക്ഷി ആവശ്യാനുസരണം സഹായം ലഭ്യമാക്കേണ്ടതാണ്.