ChatGPT ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുന്നതിനുള്ള നിബന്ധനകൾ
These Sign in with ChatGPT Terms (“Terms”) govern your use of Sign in with ChatGPT (“SIWC”) in an application you develop or maintain (“your application” or “your app”). SIWC lets users connect their ChatGPT accounts and, where enabled and otherwise eligible, use that connection to power features or perform actions in your app.
These Terms incorporate the Terms of Use and our Service Terms (except when Section 3.2 applies). Other capitalized terms have the meanings given in the relevant terms or agreement.
By integrating or using SIWC in your application, you agree to these Terms. If acting for an organization, you represent that you have the authority to accept these Terms on its behalf.
1. ആപ്ലിക്കേഷൻ ഐഡൻ്റിറ്റിയും സുരക്ഷയും
സൈൻ-ഇൻ ചെയ്യുമ്പോഴും സജീവമാക്കുമ്പോഴും നിങ്ങളുടെ ആപ്പിന്റെ സ്വന്തം പേര് ഉപയോഗിക്കുക. OpenAI, മറ്റൊരു ആപ്ലിക്കേഷൻ അല്ലെങ്കിൽ സ്ഥാപനം അല്ലെങ്കിൽ മറ്റൊരു ഓപ്പൺ-സോഴ്സ് പ്രോജക്റ്റ് എന്നിവയുടെ പേര് വ്യാജമായി ഉപയോഗിക്കുകയോ അവരായി ചമയുകയോ ചെയ്യരുത്.
OpenAI പിന്തുണയ്ക്കുന്ന സൈൻ-ഇൻ വഴിയിലൂടെയും ഉപയോക്താവ് അനുമതി നൽകിയിട്ടുള്ള വിധത്തിലും മാത്രം SIWC ആക്സസ്, റിഫ്രഷ് ടോക്കണുകൾ (“പ്രാമാണീകരണ ടോക്കണുകൾ”) നേടുകയും ഉപയോഗിക്കുകയും ചെയ്യുക. ഉപയോക്താക്കളോട് അവരുടെ ChatGPT പാസ്വേഡുകളോ സേഷൻ കുക്കികളോ അല്ലെങ്കിൽ SIWC വഴി നിങ്ങളുടെ ആപ്പിന്റെ പ്രവർത്തനങ്ങൾ നൽകാൻ ആവശ്യമില്ലാത്ത മറ്റ് വിവരങ്ങളോ ചോദിക്കരുത്.
അക്കൗണ്ട് വിവരങ്ങളും പ്രാമാണീകരണ ടോക്കണുകളും സുരക്ഷിതമായി സൂക്ഷിക്കുക. പ്രാമാണീകരണ ടോക്കണുകളുടെ ഏതൊരു സ്ഥിരമായ സംഭരണവും പ്രാദേശികവും ഉപയോക്താവിന്റെ നിയന്ത്രണത്തിലുള്ളതുമായിരിക്കണം; വിദൂരമോ നിയന്ത്രിതമോ ആയ പരിതസ്ഥിതിയിലാകരുത്.
2. ഡെവലപ്പറുടെ ബാധ്യതകൾ
2.1 കോൺഫിഗറേഷൻ
ഈ നിബന്ധനകൾക്കും ബാധകമായ ഡോക്യുമെന്റേഷനും അനുസൃതമായി മാത്രമേ SIWC നടപ്പിലാക്കുകയും കോൺഫിഗർ ചെയ്യുകയും ചെയ്യുകയുള്ളൂ എന്ന് നിങ്ങൾ സമ്മതിക്കുന്നു.
2.2. ഉദ്ദേശ്യപരിമിതി
നിങ്ങളുടെ ആപ്പിൽ അതിന് അനുയോജ്യമായ പ്രവർത്തനക്ഷമത നൽകാൻ വേണ്ടി മാത്രമേ നിങ്ങൾ SIWC ഉപയോഗിക്കാവൂ. ബാധകമായതനുസരിച്ച്, ഉപയോക്താക്കളെ ആധികാരികമാക്കാനും അക്കൗണ്ടുകൾ ആരംഭിക്കാനോ പരസ്പരം ലിങ്ക് ചെയ്യാനോ, നിങ്ങളുടെ ആപ്പിൽ ഉപയോക്താക്കൾക്ക് അവരുടെ ChatGPT പ്ലാനുകൾ ഉപയോഗിക്കാൻ അവസരം ഒരുക്കാനോ ഉപയോക്താക്കൾക്ക് അവരുടെ OpenAI പരസ്യ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം നൽകാനോ അല്ലെങ്കിൽ സുരക്ഷയ്ക്കോ തട്ടിപ്പ് തടയുന്നതിനോ വേണ്ടി നിങ്ങൾക്ക് SIWC ഉപയോഗിക്കാം.
2.3 സ്വകാര്യതയും സുരക്ഷയും
ബാധകമായ ഏതെങ്കിലും നിയമപരമായ ബാധ്യതകൾ നിർണയിക്കുന്നതുൾപ്പെടെ, നിങ്ങളുടെ ആപ്പിന്റെയും SIWC-യുടെ നിങ്ങളുടെ ഉപയോഗത്തിന്റെയും സ്വകാര്യത, സുരക്ഷ, അഖണ്ഡത എന്നിവയ്ക്ക് നിങ്ങൾ ഉത്തരവാദിയാണ്. നിങ്ങളുടെ ആപ്പും SIWC-യുടെ നിങ്ങളുടെ ഉപയോഗവും ഉൾപ്പെടെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്, കുറഞ്ഞത് ന്യായയുക്തവും ഉചിതവുമായ ഓർഗനൈസേഷണൽ, അഡ്മിനിസ്ട്രേറ്റീവ്, ഫിസിക്കൽ, ടെക്നിക്കൽ സുരക്ഷാ നടപടികൾ പാലിക്കാൻ നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളുടെ ആപ്പുമായോ SIWC-യുടെ നിങ്ങളുടെ ഉപയോഗവുമായോ ബന്ധപ്പെട്ട് നിങ്ങളുടെ ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ദുര്ബലതകളോ കടന്നുകയറ്റങ്ങളോ കണ്ടെത്തിയാൽ, നിങ്ങൾ ഉടൻ OpenAI-യെ ബന്ധപ്പെടുകയും ദുര്ബലതയുടെയോ കടന്നുകയറ്റത്തിന്റെയോ വിശദാംശങ്ങൾ നൽകുകയും വേണം.
നിങ്ങൾ (i) ബാധകമായ സ്വകാര്യതാ നിയമങ്ങൾ അനുസരിച്ച്, (ii) നിങ്ങളുടെ ഉപയോക്താക്കൾ അംഗീകരിച്ചതുപോലെ, (iii) ഉപയോക്താക്കളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് അവർക്ക് നൽകുന്ന നിയമപരമായി പര്യാപ്തമായ സ്വകാര്യതാ അറിയിപ്പിന് അനുസരിച്ച് മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുകയുള്ളൂ എന്നും അംഗീകരിക്കുന്നു. SIWC പ്രവർത്തനക്ഷമത നൽകുന്നതിനും നിങ്ങളുടെ ആപ്പിന് ശക്തിപകരുന്നതിനും ന്യായമായും ആവശ്യമായതിലധികം വ്യക്തിഗത ഡാറ്റ നിങ്ങൾ ശേഖരിക്കരുത്. ഉപയോക്താക്കൾക്ക് ആവശ്യമായ വെളിപ്പെടുത്തലുകളോ നിയന്ത്രണങ്ങളോ നൽകുന്നതിനും ആവശ്യമായ സമ്മതങ്ങൾ നേടുന്നതിനും നിങ്ങൾ തുടർന്നും സമ്മതിക്കുന്നു.
2.4. സുതാര്യത, സമ്മതം, നിയന്ത്രണം
താഴെ പറയുന്ന കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്ക് ആയിരിക്കും: (എ) ആവശ്യമായ എല്ലാ സുതാര്യതയും വെളിപ്പെടുത്തലുകളും മറ്റ് വിവരങ്ങളും നൽകുക; (ബി) സമ്മതം നൽകുന്നതിനും അത് പിൻവലിക്കുന്നതിനും ഉള്ളത് ഉൾപ്പെടെയുള്ള അനുയോജ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക; കൂടാതെ (സി) SIWC-യുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ കരാറുകളും സമ്മതങ്ങളും വാങ്ങുക.
2.5. നിങ്ങളുടെ ഉത്തരവാദിത്തം
നിങ്ങളുടെ ആപ്പും അതിൽ നിങ്ങൾ SIWC നടപ്പിലാക്കുന്നതും ഉപയോഗിക്കുന്നതും ഈ നിബന്ധനകൾക്കും ബാധകമായ നിയമങ്ങൾക്കും അനുസൃതമാണെന്നും; നിങ്ങളുടെ ആപ്പിൽ SIWC നടപ്പിലാക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ എല്ലാ അവകാശങ്ങളും ലൈസൻസുകളും സമ്മതങ്ങളും നിങ്ങൾ നേടിയിട്ടുണ്ടെന്നും തുടർന്നും നിലനിർത്തുമെന്നും നിങ്ങൾ സാക്ഷ്യപ്പെടുത്തുകയും ഉറപ്പുനൽകുകയും ചെയ്യുന്നു. നിങ്ങളുടെ ആപ്പിന്റെ പ്രവർത്തനക്ഷമത, നിയമാനുസൃത പാലനം, ഉപയോക്തൃ പിന്തുണ, അപ്ഡേറ്റുകൾ കൂടാതെ എൻഡ്യൂസർമാർക്ക് ഡെവലപ്പർ നൽകുന്ന ഏതൊരു ഡോക്യുമെന്റേഷനും വാറന്റികളും ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രമായിരിക്കും.
3. SIWC-യുടെ പരിധി-നിർദ്ദിഷ്ട നിബന്ധനകൾ
നിങ്ങൾ SIWC ഉപയോഗിക്കുന്നത് ഈ സവിശേഷതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണെങ്കിൽ, ആ പരിധി വരെ താഴെപ്പറയുന്ന നിബന്ധനകൾ ബാധകമാണ്:
3.1 ChatGPT പ്ലാൻ ഉപയോഗം
നിങ്ങൾ ChatGPT Plan scope ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, താഴെപ്പറയുന്ന അധിക നിബന്ധനകൾ കൂടി ബാധകമായിരിക്കും.
നിങ്ങൾ ഇനിപ്പറയുന്നവ പ്രവർത്തനക്ഷമമാക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്:
ഒന്നിലധികം അക്കൗണ്ടുകൾ സൃഷ്ടിക്കൽ, ഉപയോഗം വിഭജിക്കൽ, അക്കൗണ്ടുകൾ മാറ്റിമാറ്റി ഉപയോഗിക്കൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ഉപയോഗ പരിധികൾ മറികടക്കൽ.
ഈ നിബന്ധനകൾ പ്രകാരം വ്യക്തമായി അനുവദിച്ചിരിക്കുന്ന ടോക്കൺ കൈകാര്യം ചെയ്യൽ ഒഴികെ, ChatGPT പ്ലാൻ ഉപയോഗമോ പ്രാമാണീകരണ ടോക്കണുകളോ ഒരുമിച്ച് സമാഹരിക്കുകയോ കൈമാറ്റം ചെയ്യുകയോ പുനർവിൽപ്പന നടത്തുകയോ സമ്മാനമായി നൽകുകയോ പങ്കിടുകയോ ചെയ്യുന്നത്.
മറ്റൊരു ഉപയോക്താവിന്റെ അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി ഒരു ഉപയോക്താവിന്റെ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നത്.
നിങ്ങളുടെ ആപ്പ് ഈ ആവശ്യകതകൾ പാലിക്കണം:
ഉപയോക്തൃ നിയന്ത്രണം. അഭ്യർത്ഥനകൾ ഉപയോക്താവിന്റെ പ്രാദേശിക റൺടൈമിൽ നിന്നോ ആ ഉപയോക്താവ് മാത്രം നിയന്ത്രിക്കുന്ന ഒരു വിദൂര റൺടൈമിൽ നിന്നോ ആരംഭിക്കണം.
ഉപയോക്തൃ അനുമതി. അഭ്യർത്ഥനകൾ ആധികാരികമാക്കിയ ഉപയോക്താവിന്റേതായിരിക്കണം, കൂടാതെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നോ വ്യക്തമായി വ്യക്തമായി അനുമതി നൽകിയിട്ടുള്ള ഓട്ടോമേഷനുകൾ അല്ലെങ്കിൽ പശ്ചാത്തല പ്രക്രിയകളിൽ നിന്നോ ഉണ്ടായതായിരിക്കണം. പശ്ചാത്തല ഉപയോഗത്തിന് മുമ്പ് വ്യക്തമായ സമ്മതം നേടുക. മറ്റൊരു ഉപയോക്താവിന്റെ പ്രവർത്തനം, പ്രാമാണീകരിച്ച ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് അഭ്യർത്ഥനകൾ ട്രിഗർ ചെയ്യാൻ പാടില്ല.
കണക്റ്റ് ചെയ്ത ആപ്ലിക്കേഷന് മാത്രം. ഉപയോക്താവ് കണക്റ്റ് ചെയ്ത ആപ്ലിക്കേഷനുവേണ്ടി മാത്രം അവരുടെ പ്ലാൻ ഉപയോഗിക്കുക. മറ്റ് ടൂളുകൾക്കോ ബന്ധമില്ലാത്ത അഭ്യർത്ഥനകൾക്കോ പൊതുവായ ആവശ്യങ്ങൾക്കുള്ള API ആക്സസ് നൽകാൻ പാടില്ല.
ചാർജില്ല. നിങ്ങൾക്ക് പണം നൽകാതെയോ നിങ്ങളുടെ ആപ്ലിക്കേഷന്റെ പണമടച്ചുള്ള പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാതെയോ ഉപയോക്താക്കൾക്ക് SIWC വഴി അവരുടെ ChatGPT പ്ലാൻ ഉപയോഗിക്കാൻ കഴിയണം.
പ്ലാൻ യോഗ്യതയും ഉപയോഗ പരിധികളും ബാധകമാണ്. മറ്റ് OpenAI സേവനങ്ങളിലേക്കുള്ള അധിക ഉപയോഗമോ ആക്സസോ SIWC നൽകുന്നില്ല. ഈ നിയന്ത്രണങ്ങൾ പ്രത്യേകം അംഗീകൃതമായ API ഉപയോഗത്തെ ബാധിക്കില്ല.
3.2 ChatGPT പരസ്യങ്ങൾ
നിങ്ങൾ ChatGPT പരസ്യങ്ങൾ സ്കോപ്പ് തിരഞ്ഞെടുക്കുകയാണെങ്കിൽ, പരസ്യ നിബന്ധനകൾ കൂടാതെ ChatGPT പരസ്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളും OpenAI-യും തമ്മിലുള്ള ബാധകമായ മറ്റ് രേഖാമൂലമുള്ള കരാറുകളും ബാധകമായിരിക്കും.
പരസ്യ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ SIWC വഴി നിങ്ങൾക്ക് ലഭിക്കുന്ന ഡാറ്റ നിങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നത് ബാധകമായ എല്ലാ നിബന്ധനകൾക്കും അനുസൃതമായി മാത്രമായിരിക്കണം.
4. നിരോധിത പ്രവർത്തനങ്ങൾ
നിങ്ങൾ SIWC നടപ്പിലാക്കുന്നതും ഉപയോഗിക്കുന്നതും നിലവിലുള്ള നിയമങ്ങൾക്കും ഈ നിബന്ധനകൾക്കും, ബാധകമായ ലൈസൻസ്(പുതിയ വിൻഡോയിൽ തുറക്കുന്നു), കൂടാതെ ഞങ്ങളുടെ ഉപയോഗ നയങ്ങൾ എന്നിവയ്ക്കും അനുസൃതമായി മാത്രമായിരിക്കണം. ഇവ ചെയ്യരുത്:
ഉപയോക്താക്കൾക്കോ, OpenAI-ക്കോ, അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിക്കോ സുരക്ഷാ ദുർബലതയോ ഭീഷണിയോ സൃഷ്ടിക്കുന്ന രീതിയിൽ SIWC ഉപയോഗിക്കുക.
വഞ്ചനാപരമായ, തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന, അല്ലെങ്കിൽ ഉപദ്രവിക്കുന്ന രീതിയിൽ ഉപയോക്താക്കളുമായി ഇടപഴകുക.
ഏതെങ്കിലും മാൽവെയർ, വൈറസുകൾ, നിരീക്ഷണം, അല്ലെങ്കിൽ മറ്റ് ദോഷകരമായ കോഡുകളോ പ്രോഗ്രാമുകളോ ഉൾപ്പെടുത്തുക.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെയോ അല്ലെങ്കിൽ ഡിജിറ്റൽ സമ്മതത്തിനുള്ള നിശ്ചിത പ്രായ പരിധിയിൽ താഴെയുള്ള കുട്ടികളുടെയോ വ്യക്തിഗത വിവരങ്ങൾ OpenAI-യ്ക്ക് കൈമാറൽ.
SIWC സോഫ്റ്റ്വെയർ മാറ്റുക, റിവേഴ്സ് എഞ്ചിനീയർ ചെയ്യുക, അല്ലെങ്കിൽ മറ്റുവിധത്തിൽ ഭേദഗതി ചെയ്യുക.
SIWC-യ്ക്കോ ഏതെങ്കിലും അടിസ്ഥാന സാങ്കേതികവിദ്യയ്ക്കോ ഉപലൈസൻസ് നൽകുക.
അല്ലാത്തപക്ഷം, വഞ്ചനാപരമായ, നിയമവിരുദ്ധമായ, അല്ലെങ്കിൽ ദുരുപയോഗപരമായ ആവശ്യങ്ങൾക്കായി SIWC ഉപയോഗിക്കുക.
5. ഉപയോക്തൃ അനുഭവവും ബ്രാൻഡിംഗും
അനുമതിയുള്ള വിധത്തിൽ മാത്രം OpenAI-യുടെ പേരുകൾ, ലോഗോകൾ, ബട്ടണുകൾ എന്നിവ ഉപയോഗിക്കുക. OpenAI-യുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ OpenAI-യുടെ സ്പോൺസർഷിപ്പോ അംഗീകാരമോ സൂചിപ്പിക്കരുത്.
6. അഭിപ്രായം
SIWC-യെക്കുറിച്ച് നിങ്ങൾ എന്തെങ്കിലും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ നൽകുകയാണെങ്കിൽ, നിങ്ങളോട് യാതൊരുവിധ ബാധ്യതയുമില്ലാതെ തന്നെ ആ അഭിപ്രായങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ടായിരിക്കും.
7. നടപ്പാക്കൽ
ഞങ്ങൾ SIWC-യുടെ നടപ്പാക്കലും ഉപയോഗവും നിരീക്ഷിച്ചേക്കാം; ഈ നിബന്ധനകൾ ലംഘിക്കുകയോ സുരക്ഷ, സംരക്ഷണം അല്ലെങ്കിൽ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഭീഷണി ഉയർത്തുകയോ ചെയ്താൽ നിങ്ങലൂറ്റ് ആപ്ലിക്കേഷന് SIWC-ലേക്കുള്ള ആക്സസ് താൽക്കാലികമായി നിർത്തലാക്കാനോ റദ്ദാക്കാനോ ഞങ്ങൾക്ക് അവകാശമുണ്ടായിരിക്കും.